‘സഖാക്കള്‍ക്ക് പണത്തോട് ആർത്തി കൂടുന്നു, പലരും പാർട്ടിയിലേക്ക് വരുന്നത് സാമ്പത്തികനേട്ടം ലക്ഷ്യമിട്ട്’: എം.വി. ഗോവിന്ദന്‍

Jaihind Webdesk
Monday, July 8, 2024

 

തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പലരും പാർട്ടിയിൽ എത്തുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശനമുയർത്തി. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിംഗിലാണ് എം.വി. ഗോവിന്ദൻ രൂക്ഷ വിമർശനം ഉയർത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താഴേത്തട്ടിൽ നിന്നും നൽകിയ കണക്ക് പിഴച്ചത് ഗുരുതരവീഴ്ചയാണെന്ന് എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി. താഴേത്തട്ടിലുള്ള യാഥാർത്ഥ്യം മനസിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ജനങ്ങളുടെ മനസ് മനസിലാക്കുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചുവെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.