ഗോൾഡൻ ജൂബിലി വർഷത്തിൻ്റെ സമാപനം : റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സൗത്ത് 60 വീടുകൾ കൈമാറി

Jaihind News Bureau
Friday, February 14, 2025

ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം സൗത്ത് 60 വീടുകള്‍ കൈമാറി.ഭവനരഹിതര്‍ക്ക് ‘ഉദയകിരണ്‍’ എന്ന പദ്ദതി വഴിയാണ് വീടുകള്‍ നിര്‍മ്മിച്ചു ല്‍കിയത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിരവധി സേവനങ്ങളാണ് ട്രിവാന്‍ഡ്രം സൗത്ത് റോട്ടറി ക്ലബ് നടത്തുന്നത്.ഫ്രീഡം’ പ്രോജക്റ്റിലൂടെ സാനിറ്ററി പാഡ് വിമുക്ത പഞ്ചായത്ത്,’നേത്രജ്യോതി ‘ യിലൂടെ നേത്രരോഗ വിമുക്ത കള്ളിക്കാട് പഞ്ചായത്ത് ,ബ്രെസ്റ്റ് കാന്‍സര്‍ പരിശോധനയ്ക്കായി ‘പിങ്ക് കെയര്‍ ‘പദ്ധതി,വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍,
റീജിയണല്‍ കാന്‍സര്‍ സെന്ററിലെ കുട്ടികളായ രോഗികള്‍ക്കുള്ള സഹായം തുടങ്ങി നിരവധി
സേവനങ്ങളാണ നല്‍കുന്നത്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രശംസനീയമായ രീതിയിൽ സാമൂഹിക സേവനം നടത്തുന്ന ട്രിവാൻഡ്രം സൗത്ത് റോട്ടറി ക്ലബ് സുവർണ്ണ ജൂബിലി വർഷത്തിൽ പൂർത്തിയാക്കിയ പദ്ധതികളില്‍ ഒന്നാമത് ഭവനരഹിതർക്ക് “ഉദയകിരൺ” വീടുകൾ പദ്ധതിയാണ്. റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സൗത്തും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന് രൂപം നൽകിയ “ഉദയകിരൺ ” ഭവനപദ്ധതിക്ക് 2023 ൽ മുൻ കേരള ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ തുടക്കം കുറിച്ചു. 460 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള അറുപത് വാർക്ക വീടുകൾ നാല് കോടി രൂപ ചെലവിൽ സമയബന്ധിതമായി പൂർത്തിയാക്കി ദാരിദ്രരേഖയ്ക്ക് താഴെയുള്ള ഗുണഭോക്താക്കൾക്ക് കൈമാറി.

ഫ്രീഡം” പ്രോജക്റ്റിലൂടെ സാനിറ്ററി പാഡ് വിമുക്ത പഞ്ചായത്ത് : തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് പഞ്ചായത്തിലെ മുഴുവൻ സ്ത്രീകൾക്കും പ്രകൃതി സൗഹൃദമല്ലാത്ത സാനിറ്ററി പാഡിൽ നിന്നും ആർത്തവ കപ്പ് ഉപയോഗത്തിലേക്കുള്ള മാറ്റത്തിൻ്റെ ഭാഗമായി HLL ലൈഫ് കെയറുമായി ചേർന്ന് ‘ഫ്രീഡം’ പദ്ധതിയിലൂടെ അർഹതപ്പെട്ട 1520 പേർക്ക് ആർത്തവ കപ്പുകൾ വിതരണം ചെയ്തു. പൊതു പ്രവർത്തകരും HLL മാനേജ്മെൻ്റ് അക്കാഡമിയും ആരാഗ്യമേഖല ജീവനക്കാരും മാസങ്ങൾ കൊണ്ട് നടത്തിയ ബോധവത്ക്കരണ പരിപാടികളുടെ ഫലമായി 2024 ജൂലൈയിൽ കള്ളിക്കാട് പഞ്ചായത്തിനെ സാനിറ്ററി പാഡ് രഹിത പഞ്ചായത്തായി ഡോ. ശശി തരൂർ (എം.പി ) പ്രഖ്യാപിച്ചു. “നേത്രജ്യോതി ” യിലൂടെ നേത്രരോഗ വിമുക്ത കള്ളിക്കാട് പഞ്ചായത്ത്- തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് ഗ്രാമ പഞ്ചായത്തിനെ നേത്രരോഗ വിമുക്ത പദവിയിലേക്ക് ഉയർത്തുവാൻ എല്ലാ വാർഡുകളിലുമായി 22 ക്യാമ്പുകൾ നടത്തി.സൗജന്യ നേത്രപരിശോധനകൾ, വിവിധ തരം ശസ്ത്രക്രിയകൾ, സൗജന്യ കണ്ണട വിതരണം എന്നിവ 5 മാസം നീണ്ട കാലയളവിൽ ‘നേത്രജ്യോതി’ എന്ന പദ്ധതിയിലൂടെ നടപ്പിലാക്കിയതിൻ്റെ ഫലമായി കള്ളിക്കാടിനെ നേത്രരോഗ വിമുക്ത പഞ്ചായത്തായി 2024 ൽ പ്രഖ്യാപിച്ചു. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്താൽമോളജിയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കിയത്. ബ്രെസ്റ്റ് കാൻസർ പരിശോധനയ്ക്കായി “പിങ്ക് കെയർ “പദ്ധതി- തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റലുമായി സഹകരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കിയ ബ്രെസ്റ്റ് കാൻസർ പരിശോധനാ പദ്ധതിയാണ് “പിങ്ക് കെയർ”പദ്ധതി.”IBREAST EXAM” എന്ന ആധുനിക ഉപകരണത്തിൻ്റെ സഹായത്തോടെ സൗജന്യമായി സംഘടിപ്പിച്ച ക്യാമ്പുകളിലൂടെ അർഹതപ്പെട്ട നൂറുകണക്കിന് സ്ത്രീകൾക്ക് ഈ പദ്ധതി സഹായകരമായി. ഈ പദ്ധതി വരും നാളുകളിലും തുടർന്ന് കൊണ്ടിരിക്കും. വിദ്യാഭ്യാസ ധനസഹായം/ സ്കോളർഷിപ്പുകൾ- പുതുതലമുറയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിൻ്റെ ഭാഗമായി നഗരത്തിലെ പ്രധാന സ്കൂളുകളായ ക്രൈസ്റ്റ് നഗർ, പേയാട് കാർമൽ സ്കൂൾ എന്നിവയിലെ അർഹതയുള്ള 20 വിദ്യാർത്ഥികൾക്ക് 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകളും 50 വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസ സഹായധനമായി 1.5 ലക്ഷം രൂപയും നൽകി. തിരുവനന്തപുരം വട്ടപ്പാറ സി.എസ്. ഐ HSS ന് പുതിയ കമ്പ്യൂട്ടർ ലാബ്. ആധുനിക സാങ്കേതികവിദ്യയിൽ വിദ്യാർത്ഥികൾക്ക് പ്രാവിണ്യം നൽകുന്ന ഉത്തരവാദിത്വത്തിൻ്റെ ഭാഗമായി വട്ടപ്പാറ സ്കൂളിലേക്ക് പത്ത് ലക്ഷം രൂപ ചിലവിൽ 26 കമ്പ്യൂട്ടറുകൾ നൽകി സ്കൂളിൻ്റെ കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കുകയും 30 വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. റീജിയണൽ കാൻസർ സെൻ്ററിലെ കുട്ടികളായ രോഗികൾക്കുള്ള സഹായം- ചികിത്സാ സഹായം തേടിയെത്തുന്ന പാവപ്പെട്ട കുട്ടികൾക്ക് ക്ളിനിക്കൽ ടെസ്റ്റുകൾ നടത്തുവാൻ “ആശ്രയ ” എന്ന NGO യിലൂടെ രണ്ട് ലക്ഷം രൂപ നൽകി. തുടങ്ങിയവയാണ് പദ്ധതികള്‍.

സമൂഹത്തിലെ ഏറ്റവും അർഹതപ്പെട്ടവർക്കായി ഒരു റോട്ടറി ക്ലബ് ഒരു വർഷത്തിനുള്ളിൽ ഇത്രയും ജീവകാരുണ്യ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത് അഭിമാനാർഹമായ നേട്ടമാണെന്നതിൽ സംശയമില്ല