ശനിയും ഞായറും സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ; അവശ്യസര്‍വീസുകള്‍ മാത്രം

Jaihind Webdesk
Friday, June 11, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ. അവശ്യസർവീസിന് മാത്രമാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഇളവ് ഉണ്ടാവുക. അനാവശ്യമായി പുറത്തിറങ്ങാതെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണുമായി എല്ലാവരും പൂർണ്ണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വ്യാപനം കുറയുന്നുണ്ടെങ്കിലും ആശ്വസിക്കാവുന്ന സാഹചര്യം ആയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ചെറിയ തോതിലേ കുറയുന്നുള്ളൂ. അത് എത്രയും വേഗം പത്ത് ശതമാനത്തിലേക്കും അതിനു താഴെയും എത്തിക്കുകയാണ് ലക്ഷ്യം. അതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇന്ന് 14,233 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. 13.29 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 173 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 10,804 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേര്‍ രോഗമുക്തി നേടി.