സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജനത്തിന് രാഹുൽഗാന്ധിയുടെ ‘ന്യായ്’

ഒടുവിൽ ഭാരതത്തിലെ സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജനം എന്ന വെല്ലുവിളി എറ്റെടുക്കാനുള്ള ധൈര്യം കോൺഗസ് ഏറ്റെടുത്തു. ഇതാണ് പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ന്യായ് പദ്ധതി. ദാരിദ്ര്യം രാജ്യത്തിൽ നിന്നും തുടച്ച നീക്കുക എന്ന ലക്ഷ്യം എറ്റെടുക്കുന്നതിലും ഇക്കാര്യത്തിൽ സമൂലമായ നടപടികൾ സ്വീകരിക്കുന്നതിലും വേണ്ടത്ര താൽപര്യം കാട്ടിയിരുന്നില്ല. ഇൻഡ്യയിലെ നല്ലൊരു വിഭാഗം ജനങ്ങൾ പാവപ്പെട്ടവരാണ്. ഇത് പറയുമ്പോൾ എന്നെ ദേശവിരുദ്ധനാക്കിയ്ക്കും. സ്വാതന്ത്ര്യം നേടിയപ്പോൾ നമ്മൾ വളരെ ദരിദ്രരായിരുന്നു. 247 രുപായിരുന്നു പ്രതിശീർഷ വരുമാനം. ക്യഷിക്ക് അപ്പുറം ഉള്ള തൊഴിൽ സാധ്യതകളും ചുരുക്കമാണ്. 17 ശതമാനം മാത്രമായിരുന്നു സാക്ഷരത. 32 വയസ് മാത്രമായിരുന്ന ആയുർ ദൈർഘ്യം . ഇത് എല്ലാം ചുണ്ടിക്കാട്ടുന്നത് വ്യാപകമായ പട്ടിണി നിലനിന്നിരുന്നു എന്നാണ്. സ്വാതന്ത്ര്യം നേടി 72 വർഷം പിന്നിടുമ്പോൾ സാഹചര്യങ്ങളിൽ ഗണ്യമായ മാറ്റം ഉണ്ടായി . കൃഷിക്ക് പുറമെ സംഘടിത മേഖലയിൽ തൊഴിൽ അവസരങ്ങൾ കുത്തനെ ഉയർന്നു. സാക്ഷരത നിരക്ക് 73 ശതമാനമായി.ആയുർ ദൈർഘ്യം 68 വയസായി മാറി. പ്രതിശീർഷ വരുമാനം 1,12,835 രുപയായി ഉയർന്നു.

ഈ നേട്ടത്തിൽ നമ്മൾ ആഹ്‌ളാദിക്കുമ്പോഴും 250 മില്യൺ ജനങ്ങളും വളരെ പാവപ്പെട്ടവരാണ്. ഒരു തുണ്ട് ഭൂമിയോ കുടിലോ ആവശ്യമായ ഭക്ഷണമോ ലഭിക്കാതെ ഒരു മാസത്തിലെ പല ദിവസങ്ങളിലും സ്ഥിരം വരുമാനം ഇല്ലാത്തതിനാൽ വലയുകയാണ്. പട്ടിണി എന്ന നീരാളി പിടുത്തത്തിൽ നിന്നും കോടികണക്കിന് ഭാരതീയരെ പുറത്ത് എത്തിക്കാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം. യു.പി.എ ഭരിച്ച 10 വർഷക്കാലയളവിൽ കുറഞ്ഞത് 140 മില്യൺ ജനങ്ങളെ പട്ടിണിയിൽ നിന്നും ഉയർത്താൻ കഴിഞ്ഞു ഇതിൽ നമുക്ക് അഭിമാനിക്കാം. എന്നാൽ ഈ നേട്ടങ്ങളെ എൻ.ഡി.എ സർക്കാർ ലംഘിച്ചു.നോട്ട് അസാധുവാക്കലും പൂർണ്ണതയില്ലാത്ത ചരക്ക് സേവന നികുതിയും പട്ടിണി പാവങ്ങളെ ബാധിച്ചു. ഇതിന്റെ കണക്കുകൾ പുറത്ത് വരുമ്പോൾ കൂടുതൽ വ്യക്തത കൈവരും. നല്ലൊരു ശതമാനം ജനങ്ങളും ദാരിദ്യരേഖയ്ക്ക് താഴെയാണെന്ന് വാദം ഒഴിവാക്കാൻ കഴിയില്ല. ഇപ്പോഴും ജനസംഖ്യയിലെ 20 മുതൽ 25 ശതമാനം ദാരിദ്യ രേഖയ്ക്ക് താഴെയാണ്. ഇത് 250 മുതൽ 300 മില്യൺ വരും. ഇവരെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലേക്ക് ഉയർത്താൻ കഴിയുമോ?… ഇത് സാമ്പത്തികമായ ചോദ്യം.. ഒപ്പം വളർച്ചയെ ആശ്രയിച്ച് മാത്രം ദാരിദ്ര്യം മാറ്റാൻ കഴിയുമോ?… ഇത് ധാർമ്മികമായ ചോദ്യം.

സാമ്പത്തികമായ ചോദ്യത്തിന് ഉത്തരം അതേ എന്നാണ് ക്രമേണ ഉള്ള വളർച്ച ദാരിദ്ര്യം തുടച്ച് നീക്കും. വ്യക്തിപരമായ ദുരന്തവും ബിസിനസിലെ തിരിച്ചടി കാരണം ദാരിദ്ര്യത്തിലേക്ക് വഴുതി വീണവർക്ക് സാമുഹ്യ സുരക്ഷ നൽകാൻ ഈ സംവിധാനത്തിന് കഴിയും. പക്ഷേ ഇത്തരം ഒരു സംവിധാനത്തിലേക്ക് എത്താൻ വർഷങ്ങൾ എടുക്കും ഒപ്പം പാവങ്ങൾക്ക് ബുദ്ധിമുട്ടും നാണക്കേടും ഈ കാലയളവിൽ ഉണ്ടാകും. അതിനാൽ തന്നെ സാമ്പത്തികമായ ചോദ്യത്തിന് ഉത്തരം പൂർണ്ണമായി അംഗീകരിക്കാൻ കഴിയില്ല
ധാർമ്മികമായ ചോദ്യത്തിന് ഉത്തരവും ഇല്ല നമുക്ക് കഴിയില്ല എന്ന് തന്നെയാണ്. സാമ്പത്തിക വളർച്ചയ്ക്ക് അപ്പറം ദാരിദ്ര്യം പുർണ്ണമായും തുടച്ച് നീക്കാനുള്ള സമൂലമായ നടപടികളാണ് വേണ്ടത്.നിശ്ചിത ജനങ്ങൾക്ക് പട്ടിണി മാറ്റാൻ നേരിട്ട് പണം നൽകുക എന്ന നിർദേശമാണ്. ഇക്കാര്യത്തിൽ പ്രധാനമായും ഉയർന്നത്.സാമ്പത്തിക വിദഗ്ദ്ധരും സാമൂഹ്യ ശാസ്ത്രജ്ഞരും ഈ നിർദേശത്തെയാണ് അംഗീകരിച്ചത്.2014 2017 കാലയളവിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഡോക്ടർ അരവിന്ദ് സുബ്രഹ്മണ്യൻ 2016-2017 ലെ സാമ്പത്തിക സർവേയിൽ ഈ നിർദേശം വിശദമായി തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള സംശങ്ങൾക്കും യുക്തമായ മറുപടി ലഭിച്ചിട്ടുണ്ട്.

ഈ വശങ്ങൾ എല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് ന്യുതം ആയ് യോജന അഥവാ ന്യായ് നീതി എന്ന അർത്ഥം വരുന്ന പദ്ധതി കോൺഗ്രസ് പ്രഖ്യാപിച്ചത്. പദ്ധതി ഇന്ത്യയിലെ 50 മില്യൺ വരുന്ന ദാരിദ്യ കുടംബങ്ങളക്ക് പ്രതിമാസ/വർഷം പദ്ധതിയുടെ പ്രയോജനം ലഭിക്കും.. ഇതിനായി വിനയോഗിക്കുന്ന തുക കാര്യമാക്കണ്ടേതില്ല. പട്ടിണി തുടച്ച് നീക്കാൻ ദൃഡനിശ്ച്ചയത്തോടെ ഇറങ്ങിത്തിരിക്കണ്ടേി ഇരിക്കുന്നു. ധാർമ്മികമായ ഹ്യദയത്തോടും സാമ്പത്തിക മനസോടുമാണ് ഇതിന് ഉത്തരം നൽകണ്ടേത്. എന്റെ വീക്ഷണത്തിൽ ഇതിന് ഒരു മറുപടിയേ ഉള്ളു അതെ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് നമ്മൾ ഇത് നടപ്പാക്കണം.. പ്രയാസമേറിയ പദ്ധതികൾ ഏറ്റെടുത്ത ഫലപ്രദമായി നടപ്പാക്കുന്നതാണ് ഒരു സർക്കാരിന്റെ മികവ് വ്യക്തമാക്കുന്നത്. അല്ലാതെ സദാചാരമായി നടത്തണ്ടേതും പ്രായോഗികമായി സാമ്പത്തികമായി നടപ്പാക്കാൻ കഴിയുന്ന പദ്ധതിയെ വേണ്ടന്ന് വെയ്ക്കുകയല്ല വേണ്ടത്

കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളർച്ച രേഖപെടുത്തിയിട്ടുണ്ട്. 2023ബ 24 വർഷമാകുമ്പോൾ അഭ്യന്തര ഉത്പാദന വളർച്ച 4 കോടി കോടിയാകും.201819ൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വരുമാനം 60 ലക്ഷം കോടിയിൽ എത്തും. തുടർന്ന് ഉള്ള ഓരോ വർഷവും ഇത് വർധിക്കും. ആഭ്യന്തര ഉത്പാദന വളർച്ചയിലെ രണ്ട് ശതമാനം 20 ശതമാനം വരുന്ന പാവങ്ങൾക്ക് നീക്കിവെച്ച് കുടേ.. മുംബൈ അഹ്മദാബാദ് ബുളറ്റ് ട്രെയിനായി 1 ലക്ഷം കോടി രുപയാണ് മാറ്റി വെച്ചിരിക്കുന്നത്.. 84000 കോടി രൂപയാണ് കോർപ്പറേറ്റുകളുടെ തിരിച്ചടവ് വായ്പ തുക എഴുതി തളളിയത്. ഒരു ചെറിയ ശതമാനം പേർ ഇത്തരം സൗജന്യം അർഹിക്കുന്നെങ്കിൽ എന്ത് കൊണ്ട് 50 മില്യൺ കുടംബങ്ങൾക്ക് ആഭ്യന്തര ഉത്പാദന വളർച്ചയുടെയും ആകെ വരുമാനത്തിന്റെ ഒരു ചെറിയ ശതമാനത്തിന്റെയും പങ്ക് ലഭിക്കേണ്ട അവകാശമില്ലേ?

രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശം പാവങ്ങൾക്കാണ്. കോൺഗ്രസ് ഈ തത്വം തിരിച്ചറിയുന്നു ഒപ്പം ഈ വെല്ലുവിളിയും

P. Chidambaram
Comments (0)
Add Comment