എൽ.ഡി.എഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികളുടെ പ്രളയം. കണ്ണൂരിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതികളില്‍ ഏറെയും എൽ.ഡി.എഫിനെതിരെയാണ്. പൊതുജനത്തിന്‍റെ പങ്കാളിത്തവും ഉറപ്പ് വരുത്തി, പരാതികൾ നല്‍കാനായി തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ സി വിജിൽ എന്ന മൊബൈൽ ആപ്ലിക്കേഷനില്‍ ഇതിനോടകം ലഭിച്ചത് 650ഓളം പരാതികളാണ്.
പ്രസാദ്ധകരുടെ പേരില്ലാതെയുള്ള ബോർഡുകൾ വച്ചതുമായി ബന്ധപ്പെട്ട പരാതികളാണ് എൽഡിഎഫിനെതിരെ കൂടുതലും ലഭിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളും കയ്യേറി പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെയും വയ്ക്കുന്നതിനെതിരെയും പരാതികൾ ലഭിച്ചു.
പരാതികളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഇരുപത്തിയൊന്നായിരത്തിലേറെ പ്രചാരണ സാമഗ്രഹികളാണ് ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ നീക്കം ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതിനിടെ ഉദ്യോഗസ്ഥരെ വലയ്ക്കാൻ തെറ്റായ വിവരങ്ങളും സെൽഫികളും സിവിജിൽ ആപ് വഴി അയക്കുന്നവരും ഉണ്ടെന്നും അധികൃതര്‍ പറയുന്നു.