സിപിഎം പ്രവര്‍ത്തകന്‍റെ ഭാര്യയെ ഡി വൈ എഫ് ഐ നേതാവ് ഒപ്പം താമസിപ്പിച്ചെന്ന് ജില്ല സെക്രട്ടറിക്ക് പരാതി; സംഭവം പത്തനംതിട്ടയില്‍

Jaihind Webdesk
Monday, April 17, 2023

പത്തനംതിട്ട: പ്രവാസിയായ സിപിഎം പ്രവര്‍ത്തകന്‍റെ ഭാര്യയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഒപ്പം താമസിപ്പിക്കുകയും വിവാഹ ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചതായും ജില്ല സെക്രട്ടറിക്ക് പരാതി. തന്‍റെ ഭാര്യയെ വിട്ടു തരാന്‍ സഹായം അഭ്യര്‍ത്ഥിച്ചാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്.

പാര്‍ട്ടിയോടുള്ള വിശ്വാസത്തിലും പാര്‍ട്ടി സംവിധാനം എന്ന നിലയിലാണ് പ്രവാസിയായ യുവാവ് റാന്നിയിലെ പാലിയേറ്റീവ് വാഹനത്തിലേക്ക് നഴ്സായ ഭാര്യയെ ജോലിക്ക് വിട്ടത്. എന്നാല്‍ എന്നാൽ പാലിയേറ്റീവിന്‍റെ നിയന്ത്രണത്തിലുള്ള വാഹനം ഓടിക്കുന്ന ബിജോയ് എന്ന ഡി വൈ എഫ് ഐ നേതാവ് യുവതിയുമായി ചങ്ങാത്തത്തിലാവുകയും ഒപ്പം താമസിപ്പിക്കുകയുമായിരുന്നു. സി പി എം റാന്നി ഏരിയാ കമ്മറ്റിയുടെ പ്രിയങ്കരനായ യുവാവിനാണ് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ നിയന്ത്രണം പാർട്ടി നൽകിയിട്ടുളളത്. ഏര്യ സെക്രട്ടറിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജോയ് പാര്‍ട്ടിയില്‍ പല കാര്യങ്ങളും സ്വയം തീരുമാനിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ അടക്കം ബുദ്ധിമുട്ടിലാക്കിയെന്ന പൊതു പരാതികള്‍ പാര്‍ട്ടിയില്‍ തന്നെ ഉയരുന്ന സമയത്താണ് ഈ പരാതിയും.
മനംനൊന്ത് യുവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും  പറയുന്നു.