നടി മാല പാര്‍വതിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ആള്‍ക്കെതിരെ കൊച്ചി സൈബര്‍ പോലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാല പാര്‍വതിയുടെ പേരില്‍ 15000 അംഗങ്ങളുള്ള ഫേസ്ബുക് ഗ്രൂപ്പിലാണ് ചിത്രം പ്രചരിപ്പിച്ചത്.
ഗ്രൂപ്പില്‍ തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രമാണ് കൂടുതല്‍ ഉള്ളതെന്നും മാനേജര്‍ പറഞ്ഞപ്പോഴാണ് ശ്രദ്ധയില്‍ പെട്ടതെന്നും നടി പറഞ്ഞു. നടിയുടെ വിശദമായ മൊഴി ഇന്നലെ കൊച്ചി സൈബര്‍ പോലീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.