അഭിഭാഷകയെ കാണാനില്ലെന്ന് പരാതി; തിരോധാനം സിപിഎം യൂണിയനില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ

Jaihind Webdesk
Friday, July 15, 2022

ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷക ദേവി ആർ രാജിനെ കാണാനില്ലെന്ന് പരാതി. ഇവരുടെ കാറും ബാഗും കോടതി വളപ്പിൽ ഉപേക്ഷിച്ച നിലയിലാണ്. മകളെ കാണാനില്ലെന്ന് കാണിച്ച് ദേവിയുടെ അമ്മ നോർത്ത് പോലീസിൽ പരാതി നൽകി.

സിപിഎം യൂണിയനായ ഇന്ത്യൻ ലോയേഴ്സ് യൂണിയന്‍റെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദേവി ആർ രാജിനെ കഴിഞ്ഞ ദിവസം കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരോധാനം. ദേവി ആർ രാജിന്‍റെ അമ്മയുടെ പരാതിയില്‍ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.