ബിഷപ്പുമാർക്കെതിരായ പരാമർശം; മതസ്പർദ്ധ ഉണ്ടാക്കുന്നത്, മന്ത്രി സജി ചെറിയാനെതിരെ പരാതി

Jaihind Webdesk
Wednesday, January 3, 2024

കൊച്ചി: മന്ത്രി സജി ചെറിയാനെതിരെ പരാതി. ബിഷപ്പുമാർക്കെതിരായ പരാമർശത്തിലാണ് പരാതി. ആലപ്പുഴ ബിജെപി കൺവീനർ ഹരീഷ് ആർ കാട്ടൂരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ബിഷപ്പുമാർക്കെതിരായ പ്രസ്താവന മതസ്പർദ്ധ ഉണ്ടാക്കുന്നതാണ് എന്ന് പരാതിയിൽ പറയുന്നു. പരാമർശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യം.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. വീഞ്ഞ്, കേക്ക് എന്ന കാര്യത്തില്‍ താന്‍ പറഞ്ഞ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.