തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. കെപിസിസി തിരഞ്ഞെടുപ്പ് വിഭാഗം കണ്‍വീനര്‍ എം.കെ റഹ്‌മാനാണ് പരാതി നല്‍കിയത്. കെപിസിസിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതി അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
കെപിസിസിക്കെതിരെ രാജീവ് ചന്ദ്രശേഖർ പരാതി നല്‍കിയത് കേന്ദ്രമന്ത്രിയുടെ ലെറ്റര്‍ഹെഡ്ഡിലാണ്. താന്‍ കേന്ദ്രമന്ത്രിയാണെന്ന് അതില്‍ പറയുന്നു. തന്‍റെ ഭരണപരമായ പദവി തിരഞ്ഞെടുപ്പ് ലക്ഷ്യം കൈവരിക്കാന്‍ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ഇതിനെതിരെ നടപടി വേണമെന്നും കെപിസിസിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടി. രാജീവ് ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.