കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർക്ക് പരാതി നല്‍കി യൂത്ത് കോൺഗ്രസ്‌

Jaihind Webdesk
Wednesday, April 14, 2021

മലപ്പുറം: കൊവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടപടിക്ക്‌ ശുപാർശ നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നേതാവ് കേരള ഗവർണർക്ക്‌ പരാതി നൽകി. യൂത്ത് കോൺഗ്രസ്‌ മഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി ഷാൻ കൊടവണ്ടിയാണ് ഗവർണക്ക്‌ പരാതി നൽകിയത്. ഏപ്രിൽ നാലിന് കൊവിഡ് പോസിറ്റീവ് ആയ മുഖ്യമന്ത്രി ഏപ്രിൽ 8ന് രോഗം സ്ഥിരീകരിച്ചു എന്നാണ് ജനങ്ങളെ അറിയിച്ചത്.

ഏപ്രില്‍ 8 നാണ് രോഗം സ്ഥിരീകരിച്ചത് ഏങ്കിൽ 10 ദിവസം പൂർത്തിയാകാതെ കൊവിഡ് പരിശോധന നടത്തി മുഖ്യമന്ത്രി ആശുപത്രി വിട്ടു. ഈ സാഹചര്യത്തിൽ കേരള എപീഡമിക് ഡിസിസ് ഓർഡഡിനൻസ് 2020 ന്‍റെ ലംഘനം നടത്തിയ മുഖ്യമന്ത്രിക്ക്‌ എതിരെ നടപടിക്ക്‌ ശുപാർശ നൽകണം എന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.