കണ്ണൂർ സർവകലാശാല രജിസ്ട്രാർ നിയമനത്തിനെതിരെയും ചാൻസിലർക്ക് പരാതി. അധ്യാപക സംഘടനയായ കെപിസിടിഎ ആണ് ഗവർണർക്ക് പരാതി നൽകിയത്. രജിസ്ട്രാർ നിയമന വിജ്ഞാപനം യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്നാണ് പരാതിയിൽ പറയുന്നത്. നവംബർ 28ന് ആണ് ഈ തസ്തികയിലേക്കുള്ള അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. മതിയായ യോഗ്യതയില്ലാത്തവരെ പരിഗണിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇഷ്ടക്കാരെ നിയമിക്കാൻ മെറിറ്റ് അട്ടിമറിക്കുന്നതായും ആക്ഷേപമുണ്ട്.