കണ്ണൂർ സർവകലാശാല രജിസ്ട്രാർ നിയമനവും മാനദണ്ഡങ്ങള്‍ പാലിക്കാതെ; ഗവർണർക്ക് പരാതി

Jaihind Webdesk
Saturday, November 19, 2022

കണ്ണൂർ സർവകലാശാല രജിസ്ട്രാർ നിയമനത്തിനെതിരെയും ചാൻസിലർക്ക് പരാതി. അധ്യാപക സംഘടനയായ കെപിസിടിഎ ആണ് ഗവർണർക്ക് പരാതി നൽകിയത്. രജിസ്ട്രാർ നിയമന വിജ്ഞാപനം യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്നാണ് പരാതിയിൽ പറയുന്നത്. നവംബർ 28ന് ആണ് ഈ തസ്തികയിലേക്കുള്ള അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. മതിയായ യോഗ്യതയില്ലാത്തവരെ പരിഗണിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇഷ്ടക്കാരെ നിയമിക്കാൻ മെറിറ്റ് അട്ടിമറിക്കുന്നതായും ആക്ഷേപമുണ്ട്.