മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍; ജയരാജനെ തിരുത്തി മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് ഇ.പി. ജയരാജൻ പറഞ്ഞിരുന്നു. ഇതിനെയാണ് മുഖ്യമന്ത്രി തിരുത്തിയത്.

ഇ.പി. ജയരാജന്‍റെ ബിജെപി സ്ഥാനാർത്ഥികളെ പുകഴ്ത്തിയുള്ള പ്രസ്താവനയക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ജയരാജൻ സംഘപരിവാർ ബി ടീമിന്‍റെ ക്യാപ്റ്റനും കോച്ചുമാണെന്നും, പിണറായി സംഘപരിവാർ ബി ടീമിന്‍റെ നോൺ പ്ലേയിംഗ് ക്യാപ്റ്റനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചു. ജയരാജന് റിക്രൂട്ടിംഗ് ഏജന്‍സിയാണെന്നും ബിജെപി-സിപിഎം അന്തർധാര സജീവമാണെന്നും ആക്ടിംഗ് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസനും ആരോപിച്ചു.

Comments (0)
Add Comment