വിവാദ വിഷയം: സർവകക്ഷിയോഗം വിളിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

Jaihind Webdesk
Wednesday, September 22, 2021

തിരുവനന്തപുരം : പാലാ ബിഷപ്പിന്‍റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സർവകക്ഷിയോഗം എന്ന ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്‍റെ പേരില്‍ തള്ളേണ്ടതല്ലെന്നും നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലാ ബിഷപ്പിന്‍റെ പരാമര്‍ശവും വിവാദവും നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ക്രിസ്ത്യൻ മതത്തിൽനിന്ന് മുസ്‌ലിം മതത്തിലേക്ക് പരിവർത്തനം നടക്കുന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.  പ്രണയവും ലഹരിമരുന്നും ഏതെങ്കിലും മതത്തിന്‍റെ കണക്കില്‍ തള്ളേണ്ടതില്ല.  അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സർവകക്ഷിയോഗം വിളിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.