വർഗീയ പരാമർശം: വൈദികനെതിരെ പ്രതിഷേധവുമായി കന്യാസ്ത്രീകള്‍

Sunday, September 12, 2021

കോട്ടയം : വർഗീയ പരാമർശം നടത്തിയ വൈദികനെതിരെ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

മഠത്തിലെ ചാപ്പലിലെ കുർബാനക്കിടെ വൈദികൻ വർഗീയ പരാമർശം  നടത്തിയെന്നും ഇതിനെ എതിർത്തുവെന്നും  സിസ്റ്റർ അനുപമ പറഞ്ഞു. പാലാ ബിഷപ്പിന്‍റെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകൾ കൂട്ടിച്ചേർത്തു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കന്യാസ്ത്രീകളാണ് ഇവർ.