നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ തിരുവനന്തപുരത്ത് എത്തി തെളിവെടുപ്പ് നടത്തി

Jaihind News Bureau
Wednesday, December 4, 2019

നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ തിരുവനന്തപുരത്ത് എത്തി തെളിവെടുപ്പ് നടത്തി. കുടുബം താമസിച്ചിരുന്ന കൈതമുക്കിലെ വീട്ടിലാണ് ആദ്യം സമർശനം നടത്തിയത്.തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ കഴിയുന്ന കുട്ടികളിൽ നിന്നും അമ്മയിൽ നിന്നും കമ്മീഷൻ മൊഴി രേഖപ്പെടുത്തി.നാല് കുട്ടികൾ ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലും അമ്മയും മറ്റ്‌ രണ്ട് കുട്ടികളും മഹിളാ മന്ദിരത്തിലുമാണ് കഴിയുന്നത്. വിശദമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നൽകുമെന്ന് കമ്മീഷൻ വ്യക്തമാക്കി.