വാണിജ്യ എല്‍പിജി സിലിണ്ടറിന് 25 രൂപ കൂട്ടി; പുതുവത്സര സമ്മാനമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, January 1, 2023

 

ന്യൂഡല്‍ഹി: വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില വർധിപ്പിച്ചു . സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില ഇന്ന് മുതൽ 1,769 രൂപയായി. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ വർധനയില്ല.

2023 ജനുവരി 1 മുതൽ വാണിജ്യ സിലിണ്ടറിന്‍റെ നിരക്ക് 25 രൂപ വരെ വർധിപ്പിച്ചുവെന്നാണ് എണ്ണ വിപണന കമ്പനികൾ വ്യക്തമാക്കി. വില വർധനവ് റെസ്റ്റോറന്‍റുകൾ, ഹോട്ടലുകൾ മുതലായവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഹോട്ടലുകൾ വിലവർധനവിലേക്ക് പോവാനും സാധ്യതയുണ്ട്.

വിലവർധനവിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ജനങ്ങൾക്കുള്ള പുതുവത്സര സമ്മാനമാണെന്നും ഇത് തുടക്കം മാത്രമാണെന്നും കോൺഗ്രസ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് പ്രതികരണം.