കൂട്ടപലായനം തടയാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഇടപെടല്‍; ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കും; സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം

Jaihind News Bureau
Sunday, March 29, 2020

കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനം തടയുന്നതിനായി പഞ്ചാബിലെ വ്യവസായ ശാലകളും ഫാക്ടറികളും തുറന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിര്‍ദേശം നല്‍കി. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വേണം ഫാക്ടറികള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഫാക്ടറി ഉടമകള്‍ താമസ സ്ഥലവും ഭക്ഷണവും നല്‍കണം. സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കണം. സോപ്പും വെള്ളവും സാനിറ്റൈസറും അടക്കമുള്ളവ തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഫാക്ടറികളും ഇഷ്ടിക നിര്‍മാണശാലകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നത് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഗുണം ചെയ്യുമെന്നും  മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.