സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡ്; ഒക്ടോബര്‍ ഒന്ന് മുതല്‍ ഇനി മഞ്ഞനിറത്തില്‍

Jaihind Webdesk
Saturday, August 17, 2024

 

തിരുവനന്തപുരം: മോട്ടോർ സൈക്കിൾ ഒഴികെയുള്ള ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യൂണിഫോം കളർ കോഡ് നടപ്പിലാക്കാൻ തീരുമാനിച്ചു. ആംബർ മഞ്ഞ കളറാണ് തീരുമാനിച്ചിരിക്കുന്നത്. വാഹനത്തിന്‍റെ മുൻപിലും പിറകിലും മുൻപിലെ ബോണറ്റിനും, പിറകിലെ ഡിക്കി ഡോറിനും മഞ്ഞനിറം ഉണ്ടായിരിക്കണം.
ഡ്രൈവിംഗ് പരിശീലനം നടത്തപ്പെടുന്ന വാഹനങ്ങൾ തിരക്കേറിയ നിരത്തിൽ വേഗത്തിൽ തിരിച്ചറിയാനും, വാഹനത്തിൽ പരിചയ കുറവുള്ള ഡ്രൈവർ പരിശീലാനാർത്ഥി ആയതിനാൽ പ്രത്യേക പരിഗണന ലഭിക്കാനും ഈ പ്രത്യേക നിറം സഹായിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. 2024 ഒക്ടോബർ ഒന്നാം തിയതി മുതൽ തീരുമാനം നടപ്പിലാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.