നിയന്ത്രണങ്ങൾ മറികടന്ന് ക്യാംപസിൽ വിദ്യാർഥികളുടെ വാഹന റേസിംഗ്; 2 പേര്‍ക്ക് പരിക്ക്

വിദ്യാഭ്യാസ വകുപ്പിന്‍റെ നിയന്ത്രണങ്ങൾ മറികടന്ന് ക്യാംപസിൽ വിദ്യാർഥികളുടെ വാഹന റേസിംഗ്. കുട്ടനാട് എടത്വാ സെന്‍റ് അലോഷ്യസ് കോളേജിൽ മോട്ടോർ റേസിംഗ് പ്രകടനത്തിനിടെ, വാഹനത്തിനിൽ നിന്നും വീണ് 2 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അതേസമയം, സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി പ്രിസിപ്പൽ വിശദീകരിച്ചു.

എടത്വ സെന്റ് അലോഷ്യസ് കോളേജിലെ ആറാം സെമസ്റ്റർ ബികോം വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു വാഹന അഭ്യാസം.

‌കാറിലും ജീപ്പിലും ബൈക്കുകളിലിലുമായി എത്തിയ വിദ്യാർഥികൾ കോളേജ് വളപ്പിലൂടെ അപകടകരമാം വിധം വണ്ടി ഓടിച്ചു. വിദ്യാർത്ഥിനികൾ അടക്കം കാഴ്ച്ചക്കാരായി നിൽക്കെയാണ് ഈ റേസിംഗ് അരങ്ങേറിയത്.ഇതിനിടെ ജീപ്പിൽ നിന്നും 2 വിദ്യാർഥികൾ തെറിച്ചു വീന്നു.

‌‌ഫെബ്രുവരി 26നു ബികോം ടാക്സ് & ഫിനാന്‍സ് വിദ്യാർഥികൾ നടത്തിയ അഭ്യാസങ്ങൾക്ക് പിന്നാലെ മാർച്ച് ഒന്നിനു ബികോം കമ്പ്യൂട്ടർ വിഭാഗം വിദ്യാർത്ഥികളും അഭ്യാസം ആവർത്തിച്ചു.
‌‌
ദൃശ്യങ്ങൾ പകർത്തി വിദ്യാര്‍ത്ഥികൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പികുകയായിരുന്നു. ‌അതേസമയം, വിഷയത്തിൽ അന്വേഷണത്തിന്‍റെ ഭാഗമായ തെളിവെടുപ്പ് പുരോഗമിക്കുന്നതായി പ്രിൻസിപ്പൽ പറഞ്ഞു.

https://youtu.be/lWWI3NFJyp4

‌2015 ൽ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ വാഹന ഇടിച്ചു വിദ്യാർത്ഥിനി മരിച്ചതിനെ തുടർന്ന്, ക്യാമ്പസിനുള്ളിൽ വാഹങ്ങൾക്ക് കർശന നിയന്ത്രണം ഏർ പ്പെടുത്തിയിരുന്നു. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ നിയന്ത്രണങ്ങൾ നിലനിൽക്കെ തന്നെയാണ് എടത്വ കോളേജിൽ മോട്ടോർ റേസിംഗ് അരങ്ങേറിയത്.

Comments (0)
Add Comment