കോളേജിലെ മോഷണം: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ അറസ്റ്റില്‍

 

മലപ്പുറം: കോളേജിലെ മോഷണ കേസിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ അറസ്റ്റിൽ. മലപ്പുറം ഗവണ്‍മെന്‍റ് കോളജില്‍ നിന്നും 1 ലക്ഷത്തിലധികം വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയ കേസിലാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 7 പേർ അറസ്റ്റിലായത്.

മൂന്ന് ഡിപ്പാര്‍ട്ടുകളില്‍ നിന്നായി 11 ബാറ്ററികളും 2 പ്രോജക്ടറുകളുമാണ് മോഷണം പോയിരുന്നത്. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടർ ജോൺസൺ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ആദർശ് എന്നിവരുൾപ്പടെ ഉള്ളവരാണ് മലപ്പുറം പോലീസിന്‍റെ പിടിയിലായത്.

Comments (0)
Add Comment