അധ്യാപകനെ സ്റ്റാഫ് റൂമിൽ കയറി മർദ്ദിച്ചതായി പരാതി

Jaihind Webdesk
Thursday, November 8, 2018

ബിജെപി അനൂകൂല ഹർത്താൽ ദിനത്തിൽ എം.ജി സർവ്വകലാശാല പരീക്ഷ മൂല്യനിർണയത്തിനെത്തിയ അധ്യാപകനെ സ്റ്റാഫ് റൂമിൽ കയറി മർദ്ദിച്ചതായി പരാതി. കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ മലയാള വിഭാഗം അധ്യാപകൻ ഡോ ജെയ്‌സൺ ജോസിനാണ് മർദ്ദനമേറ്റത്. റാന്നി സെന്‍റ് തോമസ് കോളേജ് അധ്യാപകനും, മാർസിസ്റ്റ് പാർട്ടിയുടെ സംഘടന പ്രവർത്തകനുമായ സഖാവ് ഫാദർ മാത്യൂസ് വാഴക്കുന്നമാണ് മർദ്ദിച്ചതെന്ന് ജെയ്‌സൺ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.