രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഉദ്ഘാടനച്ചടങ്ങിന് അനുമതി നിഷേധിച്ചു ; പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്ന് യുഡിഎഫ്

Jaihind News Bureau
Thursday, October 15, 2020

കല്‍പ്പറ്റ : രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഉദ്ഘാടന പരിപാടിക്ക് കളക്ടർ അനുമതി നിഷേധിച്ചു. എംഎസ്ഡിപി പദ്ധതിപ്രകാരം പണികഴിപ്പിച്ച കൽപ്പറ്റ മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനമാണ് സർക്കാരിനെ അറിയിച്ചില്ലെന്ന് ആരോപിച്ച് തടഞ്ഞത്. ചടങ്ങ് ഓണ്‍ലൈനായി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് നടപടി.

അതേസമയം ചടങ്ങിന് അനുമതി നിഷേധിച്ചതിനുപിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളാണെന്ന് യുഡിഎഫ് പറഞ്ഞു. രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിർത്തി രാഹുല്‍ ഗാന്ധിയെ അപമാനിക്കുകയാണ് ചെയ്തത്.  തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള സിപിഎമ്മിന്‍റെ രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയതെന്നും ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. നടപടിക്കെതിരെ കളക്ടറേറ്റിന് മുന്നില്‍ യുഡിഎഫ് പ്രതിഷേധിച്ചു.