തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ കൊലപാതകം. തമ്പാനൂരിലെ ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെയാണ് ബൈക്കിലെത്തിയ ആള്‍ കൊലപ്പെടുത്തിയത്.
രാവിലെ 8 30 നാണ് സംഭവമുണ്ടായത്. തമിഴ്നാട് സ്വദേശി അയ്യപ്പന്‍ (34) എന്ന നീലന്‍ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. തമിഴ്നാട് നാഗർകോവിൽ സ്വദേശിയാണ് അയ്യപ്പൻ. കൃത്യത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായി പോലീസ് അറിയിച്ചു.