പെരുമാറ്റ ചട്ട ലംഘനം :ഗണേഷ്കുമാറിനെതിരെ പരാതി

Jaihind News Bureau
Thursday, March 26, 2026

 

പത്തനാപുരം :നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഓൺലൈൻ മാധ്യമങ്ങളുമായെത്തി പ്രവർത്തന പുരോഗതി വിശദീകരിച്ച കെ. ബി. ഗണേഷ് കുമാർ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി പരാതി. കഴിഞ്ഞ ദിവസം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഇത്‌ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെങ്കിലും പിന്നീട് ഒഴിവാക്കപെട്ടു. ഇതിനെതിരെയാണ് എൽ. ഡി. എഫ്. സ്ഥാനാർത്ഥി കൂടിയായ ഗണേഷ്‌കുമാറിനെതിരെ കെ. എസ്. യു. സംസ്ഥാന പ്രസിഡന്റ് എം. ജെ. യദുകൃഷ്ണൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും, ജില്ല കളക്ടർക്കും പരാതി നൽകിയിരിക്കുന്നത്.