കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് ഇടപെട്ടത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍: രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, November 2, 2023

 

തിരുവനന്തപുരം: കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പിൽ കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് ഇടപെട്ടത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെഎസ്‌യു പാനൽ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം നിയമവിരുദ്ധമായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഇടപെട്ട് റീകൗണ്ടിംഗ് നടത്താൻ നിർദേശം നൽകിയതിനു പിന്നിൽ ദുരൂഹതുയുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം പ്രസിഡന്‍റിനും കോളേജ് പ്രിൻസിപ്പലിനും ഗുരുതര വീഴ്ചയുണ്ടായി.
റീകൗണ്ടിംഗിനിടെ കറണ്ട് പോയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്‌യുവിന് വിജയം സമ്മാനിച്ച വിദ്യാർത്ഥികളെ രമേശ് ചെന്നിത്തല അഭിനന്ദിച്ചു. കോളേജ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സമരംചെയ്യുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.