വെള്ളാപ്പള്ളിയുടെ വസതിയില്‍ മുഖ്യമന്ത്രിയുടെ ‘മന്ത്രിതല’ കൂടിക്കാഴ്ച

Jaihind Webdesk
Monday, February 25, 2019

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ ആലപ്പുഴ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി കണ്ടത്. മന്ത്രിമാരായ ജി സുധാകരൻ, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, പി തിലോത്തമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

വെള്ളാപ്പള്ളി നടേശൻ പ്രസിഡന്‍റ് ആയുള്ള കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിലെ പിൽഗ്രിം ഫെസിലിറ്റേഷൻ സെന്‍ററിന്‍റെ നിർമാണ ഉൽഘാടനത്തിനു എത്തിയതായിരുന്നു മുഖ്യമന്ത്രി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സിപിഎം നേതാക്കൾ വെള്ളാപ്പള്ളിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്.