ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സഞ്ചരിക്കുന്നത് ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനത്തിൽ. കഴക്കൂട്ടത്ത് രജിസ്റ്റർ ചെയ്ത KL 22 M 4600 നമ്പർ ഇന്നോവ കാറിലാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രചരണം. കഴിഞ്ഞ ജനുവരി 30 ന് ഈ വാഹനത്തിന്‍റെ ഇൻഷുറൻസ് കാലാവധി കാലാവധി കഴിഞ്ഞിരുന്നു. ഇൻഷുറൻസ് ഇതുവരെയും പുതുക്കിയിട്ടില്ല.
ധർമ്മടം നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കുന്ന ഇന്നോവ കാറിൻ്റെ ഇൻഷുറൻസ് കാലാവധിയാണ് കഴിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ജനുവരി 30 ന് KL 22 M 4600 നമ്പർ ഇന്നോവ കാറിന്‍രെ ഇൻഷുറൻസ് കാലാവധി കാലാവധി കഴിഞ്ഞിരുന്നു. ഇൻഷുറൻസ് ഇതുവരെയും പുതുക്കിയിട്ടില്ല. ദി ചെയർമാൻ ആന്‍റ് മാനേജിംഗ് ഡയറക്ടർ നിപ്പോൺ ടൊയോട്ട, നിപ്പോൺ മോട്ടോർ കോർപ്പറേഷൻ ലിമിറ്റഡ് ആറ്റിൻകുഴി, കഴക്കൂട്ടം എന്ന അഡ്രസ്സിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 3 ദിവസങ്ങളായി മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കുന്നത് ഈ വാഹനത്തിൽ തന്നെയാണ്.
വാഹന പരിശോധനക്കിടെ സാധാരണക്കാരായ ആളുകളുടെ വാഹനങ്ങളുടെ ഇൻഷുറൻസ് കഴിഞ്ഞതായി കണ്ടെത്തിയാൽ രണ്ടായിരം രൂപയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴയായി ഈടാക്കുന്നത്. മാത്രമല്ല ഇൻഷുറൻസ് പുതുക്കിയില്ലെന്ന് കണ്ടെത്തിയാൽ ഇൻഷുറൻസ് തുക അടച്ചാൽ മാത്രമേ വാഹനം വിട്ടു നൽകുവാനാണ് നിയമം അനുശാസിക്കുന്നത്. ഇത്തരം നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ടാണ് ഇൻഷുറൻസ് കഴിഞ്ഞ വാഹനത്തിൽ മുഖ്യമന്ത്രിയുടെ സഞ്ചാരം.