‘വനംകൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം’: വിവാദം അവസാനിപ്പിക്കണമെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Saturday, June 19, 2021

കൊച്ചി : വിവാദമായ വനംകൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാതിരിക്കാന്‍ കഴിയില്ല. കെ സുധാകരനെ സിപിഎം ഭയപ്പെടുന്നു. കെപിസിസി പ്രസിഡന്‍റായി ചുമതലയേറ്റതുമുതല്‍ തന്നെ അദ്ദേഹത്തിനെതിരെ നിരന്തര ആരോപണങ്ങളാണ് അഴിച്ചുവിടുന്നത്.

അതേസമയം കേരളത്തിന്‍റെ യഥാര്‍ത്ഥ പ്രശ്നം ഇതൊന്നുമല്ലെന്നും അവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.