സ്പ്രിങ്കളർ വിവാദങ്ങളിൽനിന്ന് ഒളിച്ചോടി മുഖ്യമന്ത്രി; പതിവ് വാർത്താ സമ്മേളനവും അവസാനിപ്പിച്ചു

സ്പ്രിങ്കളർ വിവാദങ്ങളിൽനിന്ന് ഒളിച്ചോടി മുഖ്യമന്ത്രി. സ്പ്രിങ്കളർ അഴിമതിയെ കുറിച്ച് ചോദ്യങ്ങൾക്ക് ഉയർന്നതോടെ പതിവ് വാർത്താ സമ്മേളനവും മുഖ്യമന്ത്രി അവസാനിപ്പിച്ചു.

6മണിക്ക് പതിവ് തെറ്റാത്ത വാർത്താസമ്മേളനം… കോവിഡിലും ലോക് ഡൌണിലും കാതോർത്ത് മലയാളികൾ… പ്രൈം ടൈമിൽ ന്യൂസ് ചാനൽ റേറ്റിങ് ഉയർന്നു… ഇന്ന് എത്ര രോഗികൾ എന്നു തുടങ്ങി നിയന്ത്രണങ്ങളും നിലാപടുകളും അണുവിടയില്ലാതെ വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം… കൊവിഡിനെ നേരിടാൻ മാതൃകാപരമായ നടപടിയ്ക്ക് പ്രതിപക്ഷത്തിന്‍റെ അംഗീകാരവും. എന്നാൽ നിശ്ചലമായ കേരളത്തിലെ കച്ചവടം ആരും അറിഞ്ഞില്ല.

കൊവിഡ് എന്ന മഹാമാരിയുടെ പേരിൽ കോടികളുടെ ഡേറ്റാ കടത്തിന് മുഖ്യമന്ത്രി കൈകൊടുത്തു. രോഗികളുടെ പൂർണവിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറാനുളള നീക്കം പ്രതിപക്ഷനേതാവ് കൈയ്യോടെ പിടികൂടി. വിമർശനങ്ങൾ ഓരോന്നായി ഉയർന്നതോടെ പ്രതികരിക്കാത്ത മുഖ്യമന്ത്രി പരിഹസിക്കാൻ സമയം കണ്ടെത്തി. സ്പ്രിങ്കളിന്‍റെ പിന്നാപുറങ്ങളിൽ നിന്ന് ഉമ്മറത്തേക്ക് തെളിവുകൾ നിരത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു.

സർക്കാരിന്‍റെ വിവിധ വകുപ്പുകളെ പറ്റിച്ച് നിയമവിരുദ്ധമായി മുഖ്യമന്ത്രിയും സഹായായ ഐടി പ്രെവറ്റ് സെക്രട്ടറിയും കരാറിന് കൈകൊടുത്തു. വിവാദമായപ്പോൾ കൈ കഴുകാനുളള ശ്രമവും നടത്തി. എന്നാൽ സത്യങ്ങൾ ജനങ്ങൾ അറിയണമെന്നതിനാൽ ചോദ്യങ്ങൾ കടുത്തു തുടങ്ങി. ഉറുമ്പിന് പോലും ആഹാരം കൊടുത്ത കാര്യം പറയുന്ന ഈ വാർത്താസമ്മേളത്തിൽ സ്പ്രിങ്കളർ അഴിമതിക്ക് ഉത്തരമില്ല

പ്രതിക്ഷനേതാവ് ഉയർത്തിയ വിമർശനങ്ങൾക്ക് മുഖ്യമത്രിക്ക് ഉത്തരമില്ല. ഇനിയും ഉത്തരങ്ങൾ പറയാതിരിക്കാനും ചോദ്യങ്ങൾ ചോദിക്കാതിരിക്കാനും തൽക്കാലം ഒളിച്ചോടിയത് ഇങ്ങനെ..

https://youtu.be/7I0fMhSpvlM

Ramesh Chennithalapinarayi vijayanSprinklr
Comments (0)
Add Comment