പിണറായി വിജയന്‍ പോലീസിനെ ഭരിക്കുന്നത് ഒരു ഉപജാപക സംഘമാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള തീരുമാനം ആരാണ് എടുത്തതെന്നും, സര്‍ക്കാരിന്റെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ഈ അദൃശ്യ ശക്തി ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കോടതിയുടെ വിധിയില്‍ ഗുരുതരമായ ചില കാര്യങ്ങളാണ് സൂചിപ്പിച്ചത്. തങ്ങളുടെ സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വേണ്ടി എന്തു ചെയ്യുന്നതിനും മടിക്കാത്ത ഒരു അദൃശ്യ ശക്തി ഈ സര്‍ക്കാരിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഇത് ഗുരുതരമായ സ്വജനപക്ഷപാതമാണ്. സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വേണ്ടി എന്തു ചെയ്യുന്നതിനും മടിക്കാത്ത ഒരു അദൃശ്യ ശക്തി സര്‍ക്കാരിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം കോടതിയുടെ വിധിയിലൂടെ പുറത്തുവന്നിരിക്കുന്നു. ഈ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും പൊലീസ് ഭരണത്തിനും നേരെ ഗുരുതരമായ ആരോപണങ്ങളാണ് കോടതി ഉന്നയിച്ചിരിക്കുന്നത്.
തൃശൂരിലെ ആര്‍എസ്എസ് നേതാവുമായി സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ചര്‍ച്ച നടത്തിയ ഇടനിലക്കാരന്‍ അജിത് കുമാറായിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥനെ വഴിവിട്ട് മുഖ്യമന്ത്രി സഹായിച്ചതായും കോടതിയുടെ വിമര്‍ശനത്തില്‍ പറയുന്നു. ഇത് നീതി നടപ്പാകുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.