കമ്പ്യൂട്ടറിന് എതിരെ സമരം ചെയ്ത സഖാവിനെ കൊണ്ട് തനിക്ക് സല്യൂട്ട് അടിപ്പിച്ച കമ്പ്യൂട്ടറിന്റെ അത്രയൊന്നും വരില്ല ഒരു പ്രതികാരവും

Jaihind Webdesk
Wednesday, February 20, 2019

ഇന്ത്യയിലെ ആദ്യത്തെ പൊലീസ്‌ റോബോട്ട്‌ കേരള പോലീസിൽ. പോലീസ് സേവനങ്ങൾക്കു ഇന്ത്യയിൽ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് തന്നെ നാലാമത് രാജ്യവും ആകും.

എന്നാല്‍ ആഭ്യന്തരത്തിന്‍റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി റോബോട്ടിന്‍റെ സല്യൂട്ട് സ്വീകരിക്കുന്ന ചിത്രം വന്നതോടെ സോഷ്യല്‍ മീഡിയ വാര്‍ത്ത ഏറ്റെടുത്തത് ആഘോഷമാക്കിയത് ഇങ്ങനെയാണ്… ‘പണ്ട് കമ്പ്യൂട്ടറിന് എതിരെ സമരം ചെയ്ത സഖാവിനെ കൊണ്ട് തനിക്ക് സല്യൂട്ട് അടിപ്പിച്ച കമ്പ്യൂട്ടറിന്‍റെ അത്രയൊന്നും വരില്ല ഒരു പ്രതികാരവും….’

പൊലീസ് ആസ്ഥാനത്ത് ഇനി മുതൽ സന്ദർശകരെ റോബോട്ട്‌ സ്വീകരിക്കും സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്. സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കുവാനും അവരുടെ പരാതികൾ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുകയും മാർഗനിർദ്ദേശങ്ങൾ നൽകാനും റോബട്ടിലൂടെ സാധിക്കും. ഒരു തവണയെത്തിയവരെ ഓർത്തുവയ്ക്കാനും ഈ റോബോട്ടിന‌ു ശേഷിയുണ്ടാകും. കേരള പോലീസ് സൈബർ ഡോമും അസിമോവ് റോബോട്ടികും സംയുക്തമായാണ് KP -BOT എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.