തൃക്കാക്കര തോല്‍വി: മിണ്ടാതെ മുഖ്യമന്ത്രി; മൈക്ക് തട്ടി മാറ്റി സുരക്ഷാ ഉദ്യോഗസ്ഥർ

Jaihind Webdesk
Sunday, June 5, 2022

തിരുവനന്തപുരം: തൃക്കാക്കര പരാജയം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞില്ല. പിണറായി കൺവെൻഷൻ സെന്‍ററിൽ നിന്ന് ഇറങ്ങുമ്പോൾ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ ചാനല്‍ റിപ്പോർട്ടറുടെ മൈക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ തട്ടിമാറ്റി.