സി.എം.രവീന്ദ്രൻ ഇന്നും ചോദ്യംചെയ്യലിനായി ഇ.ഡിയ്ക്കു മുന്നിൽ ഹാജരാകില്ല

Jaihind News Bureau
Thursday, December 10, 2020

മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇന്നും ചോദ്യംചെയ്യലിനായി ഇ.ഡിയ്ക്കു മുന്നിൽ ഹാജരാകില്ല. കൊവിഡും കൊവിഡാനന്തര പ്രശ്‌നങ്ങളും ചൂണ്ടികാണിച്ചാണ് നേരത്തെ രണ്ടുതവണ സി.എം.രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഹാജരാകാതിരുന്നത്.

രവീന്ദ്രന്‍റെ പരിശോധനാറിപ്പോർട്ടുകൾ വിലയിരുത്തിയ മെഡിക്കൽബോർഡ് വീണ്ടും സ്‌കാനിങ് അടക്കമുള്ള പരിശോധനകൾ നിർദേശിച്ചിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് വിലയിരുത്തിയ ശേഷമേ കിടത്തി ചികിൽസ വേണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും സി എം രവീന്ദ്രന് നോട്ടീസ് നൽകിയേക്കും.