ചോദ്യംചെയ്യല്‍ ; ഇ.ഡി നോട്ടീസിനു പിന്നാലെ സി.എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

Jaihind News Bureau
Wednesday, November 25, 2020

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യംചെയ്യലിന് വെളളിയാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചത്. കോവിഡാനന്തര പരിശോധനകള്‍ക്കെന്നാണ് വിശദീകരണം.

ചോദ്യംചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകാനാണ് ഇ.ഡി നോട്ടീസ് നല്‍കിയത്. കെ-ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ബെനാമി ഇടപാടുകളെക്കുറിച്ചാണു ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്‍റെ സംഘത്തിനും സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണു സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇതും ചോദ്യം ചെയ്യലിൽ വിഷയമാകും.