പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് മുഖ്യമന്ത്രി; സഭ തടസപെടുത്താനിടയാക്കിയത് മുഖ്യമന്ത്രി

നിയമസഭയുടെ നാലാം ദിവസവും ഭരണ-പ്രതിപക്ഷ വാക്പോര് സഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ നിഷേധിക്കുന്ന സ്പീക്കറുടെ നടപടിയും മുഖ്യമന്ത്രിയുടെ നിലപാടുകളും പ്രതിപക്ഷത്തെ പ്രകോപിതരാക്കി. സഭ ആരംഭിച്ചപ്പോള്‍ തന്നെ ശബരിമല വിഷയത്തില്‍ സഭാ കവാടത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സത്യാഗ്രഹം തുടങ്ങുകയാണെന്ന് സഭയെ അറിയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സഭാ നടപടികളോട് പ്രതിപക്ഷം സഹകരിക്കുമെന്നും അറിയിച്ചു.

എന്നാല്‍ പ്രതിപക്ഷത്തിന്‍റെ നടപടികളെ പരിഹസിക്കുന്ന നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പ്രതിപക്ഷത്തിന് വൈകി വന്ന വിവേകമാണിതെന്നും ബിജെപിയും യുഡിഎഫും തമ്മില്‍ ശബരിമല സമരത്തില്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ആര്‍എസ്എസുമായുള്ള സഹകരണം സര്‍ക്കാരിനുള്ളതെന്ന് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു.

പ്രതിപക്ഷം സമരം ചെയ്യുന്നത് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിന് സമരം ചെയ്യാൻ സൗകര്യം ഒരുക്കിയത് മുഖ്യമന്ത്രി. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസിന്‌ സര്‍ക്കാര്‍ അവസരം നല്‍കിയതും വത്സന്‍ തില്ലങ്കേരിക്ക് സന്നിധാനത്ത് സുരക്ഷാ നിയന്ത്രണത്തിന് മൈക്ക് നല്‍കിയതും അന്നദാന ചുമതല ആര്‍എസ്എസ് സംഘടനയെ ഏല്‍പ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് എല്‍ഡിഎഫിന്‍റെ ആര്‍എസ്എസ് ബന്ധം വെളിപ്പെടുത്തിയത്. ഇതിനെതിരെ പ്രകോപനപരമായി മുഖ്യമന്ത്രി വീണ്ടും സംസാരിച്ചതോടെയാണ് പ്രതിപക്ഷം

Ramesh ChennithalaRSSpinarayi vijayanSabhaKerala Niyama SabhaOpposition
Comments (0)
Add Comment