‘മുഖ്യമന്ത്രി മന്ത്രിയെയും പ്രതികളെയും സംരക്ഷിക്കുന്നു’; ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് പെണ്‍കുട്ടി

Jaihind Webdesk
Thursday, July 22, 2021

 

കൊല്ലം : മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് കുണ്ടറയിലെ പരാതിക്കാരിയായ പെൺകുട്ടി പറഞ്ഞു. മന്ത്രിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി മന്ത്രിയെയും പ്രതികളെയും സംരക്ഷിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു.

അന്വേഷണത്തിന് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും പ്രതിക്കൊപ്പം നിന്ന് പൊലീസ് തന്നെ അധിക്ഷേപിച്ചതായും പെൺകുട്ടി കുറ്റപ്പെടുത്തി. എത്ര സ്വാധീനിച്ചാലും അധിക്ഷേപിച്ചാലും പിന്മാറില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.