ലൈഫ് മിഷൻ രണ്ടാം ലാവലിൻ; മുഖ്യമന്ത്രിയ്ക്കും എ.സി. മൊയ്തീനും കമ്മീഷൻ ലഭിച്ചു: യുഡിഎഫ്

Jaihind News Bureau
Tuesday, August 18, 2020

 

തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.സി. മൊയ്തീനും കമ്മീഷൻ കിട്ടിയെന്ന് യുഡിഎഫ്. പിണറായി വിജയന്‍റെ രണ്ടാം ലാവലിൻ ആണ് പദ്ധതിയെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍ എം.പി  ആരോപിച്ചു. വടക്കാഞ്ചേരിയിലെ വിവാദ ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാവലിൻ ഇടപാടിൽ അഴിമതിയ്ക്ക് കൂട്ടുനിന്നത് ടെക്നിക്കാലിയ കമ്പനിയാണ്. ലൈഫ് മിഷനിൽ ഇത് യൂണിടാക്കാണ്. സ്ഥലം ഏറ്റെടുക്കുന്ന ഘട്ടം മുതൽ മന്ത്രി എ.സി.മൊയ്തീന്‍റെ അനധികൃത ഇടപെടലുകൾ വ്യക്തമാണ്. മുഖ്യമന്ത്രിക്കും ഇതെല്ലാം അറിയാമായിരുന്നു എന്നും ബെന്നി ബെഹനാൻ പറഞ്ഞു. 8 കോടിയുടെ അഴിമതി നടന്നിട്ടുണ്ട്. പണം ബാംഗ്ലൂരിലേക്ക് പോയി എന്ന് സംശയിക്കുന്നു. മന്ത്രി എ.സി മൊയ്തീനെ മാറ്റി നിർത്തി സിബിഐ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

teevandi enkile ennodu para