തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്ന് സിപിഐ യോഗത്തില്‍ ആവശ്യം. സിപിഐ തിരുവനന്തപുരം ജില്ല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രി മാറണമെന്ന് പറയാനുള്ള ആര്‍ജ്ജവം സിപിഐ കാണിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മുന്നേറ്റം പ്രതീക്ഷിച്ചെങ്കിലും രാജീവ് ചന്ദ്രശേഖരന് പിറകില്‍ മൂന്നാം സ്ഥാനത്തായിരുന്നു സിപിഐ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍റെ സ്ഥാനം. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. മുഖ്യമന്ത്രി മാറാതെ എല്‍ഡിഎഫിന് തിരിച്ചുവരവ് എളുപ്പമല്ല. മുഖ്യമന്ത്രി മാറണം എന്ന് പറയാന്‍ സിപിഐ ആര്‍ജ്ജവം കാട്ടണം. തോല്‍വിക്ക് പ്രധാനകാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.