മുഖ്യമന്ത്രിക്ക്‌ ശിവശങ്കറിനോടുള്ളത്‌ കോട്ടം തട്ടാത്ത വിശ്വാസം : എം.എം.ഹസന്‍

Jaihind News Bureau
Tuesday, October 20, 2020

മുഖ്യമന്ത്രിക്ക്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനോടുള്ള വിശ്വാസത്തില്‍ ഒരു കോട്ടവും തട്ടിയില്ലെന്നതിന്‌ തെളിവാണ്‌ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രതികരണമെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ എം.എം.ഹസന്‍.

ശിവശങ്കര്‍ വഞ്ചിക്കുകയായിരുന്നോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിലൂടെ വിവരങ്ങള്‍ പുറത്തുവരട്ടെ എന്നിട്ടാകാം നിഗമനങ്ങളില്‍ എത്തുന്നതെന്ന മുഖ്യമന്ത്രി നല്‍കിയ മറുപടിയിലൂടെ ശിവശങ്കറെ തള്ളിപ്പറായന്‍ അദ്ദേഹം തയ്യാറല്ലെന്ന സൂചനയാണ്‌ നല്‍കുന്നത്‌. അതുകൊണ്ട്‌ തന്നെ ശിവശങ്കറിന്‍റെ അറസ്റ്റ്‌ വൈകിപ്പിക്കാന്‍ നടക്കുന്ന നാടകങ്ങള്‍ക്ക്‌ അധികാര കേന്ദ്രങ്ങളുടെ സഹായം ഉണ്ടെന്ന്‌ സംശയിക്കേണ്ടിരിക്കുന്നു. ശിവശങ്കറിന്‍റെ സാന്നിധ്യത്തില്‍ താന്‍ ആറുതവണ മുഖ്യമന്ത്രി കണ്ടെന്ന സ്വപ്‌നയുടെ മൊഴിയെ കുറിച്ച്‌ ചോദിച്ചറിയാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക്‌ അവസരം നല്‍കാതിരിക്കാനുള്ള ശ്രമമാണ്‌ ശിവശങ്കര്‍ നടത്തുന്നത്‌. കസ്‌റ്റംസ്‌ രാഷ്ട്രീയം കളിക്കുന്ന ശിവശങ്കറിന്‍റെ പരാതിയും അന്വേഷണത്തോട്‌ നടത്തുന്ന നിസ്സഹരണവും ഉണ്ടായിട്ടും മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത്‌ ഇരുവരും തമ്മിലുള്ള ഒളിച്ചുകളിക്കും പരസ്‌പരം വിശ്വാസത്തിനും തെളിവാണെന്നും ഹസന്‍ പറഞ്ഞു.