മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; മുഴുവന്‍ ചെലവും സർക്കാർ വഹിക്കും

Jaihind Webdesk
Thursday, January 6, 2022

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് ചികിത്സയ്ക്കായി പോകുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്‍റ് വി.എം സുനീഷ് എന്നിവരുമുണ്ട്.

ഈ മാസം 15 നാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോകുന്നത്. 29 വരെയാണ് ചികിത്സാർത്ഥം അവിടെ തുടരുക. ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് ചീഫ് സെക്രട്ടറി വിപി ജോയി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.