ബിജെപിയെ വിമർശിക്കുമ്പോള്‍ മുഖ്യമന്ത്രി അസ്വസ്ഥനാകുന്നു: കെ.സി വേണുഗോപാല്‍ എംപി

Saturday, September 24, 2022

 

തൃശൂർ: ബിജെപിയെ വിമർശിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍ അസ്വസ്ഥനാകുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ജനദ്രോഹ നയങ്ങൾ ദേശീയതലത്തില്‍ തുറന്നു കാട്ടുകയാണ് ബാരത് ജോഡോ യാത്രയുടെ ലക്ഷ്യം. എന്നാല്‍ ഇതില്‍ അസ്വസ്ഥനാകുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജെപിയുടെയും അമിത്ഷായുടെയും ക്വട്ടേഷൻ മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണെന്നും കെ.സി വേണുഗോപാൽ എംപി കുറ്റപ്പെടുത്തി. അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആരോഗ്യകരമായ മത്സരം നടക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേ: ർത്തു.