
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്ത് സന്ദര്‍ശനത്തിന് ശേഷം യു എ ഇയിലെത്തി. അബൂദബി ബതീന്‍ എയര്‍പോര്‍ട്ടിലെത്തിയ പിണറായി വിജയനെ, ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍, വ്യവസായി എം എ യൂസുഫലി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നവംബര്‍ എട്ടിന് ശനിയാഴ്ച സി. പി. എമ്മിന്റെ പാര്‍ട്ടി ചാനല്‍ അബുദാബിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി സംബന്ധിക്കും.
അതേസമയം യു എ ഇയിലെ യുഡിഎഫ് സംഘടനകളും മുഖ്യമന്ത്രിയുടെ ചടങ്ങുകള്‍ ബഹിഷ്കരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ‘പ്രവാസി സ്നേഹം ‘ മാത്രമാണ് ഇതെന്ന് യു. ഡി.എഫ് സംഘടനകള്‍ ആരോപിച്ചു. മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പ്രവാസി വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രവാസികള്‍ക്കിടയില്‍ വലിയ അമര്‍ഷവും പ്രതിഷേധവും നിലനില്‍ക്കുകയാണ്.
ELVIS CHUMMAR
JAIHIND TV MIDDLE EAST BUREAU