ഇന്ദിരാഭവന് നേരെയുള്ള സിപിഎം ആക്രമണം; മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മറുപടി പറയണമെന്ന് എ.കെ ആന്‍റണി

Monday, June 13, 2022

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിനുനേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മറുപടി പറയണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി . മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തിനു നേരെയാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. അക്രമവും അട്ടഹാസവും നടത്തിയതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ കോണ്‍ഗ്രസ് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അറിയിച്ചു.