ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; രണ്ട് പേർ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jaihind Webdesk
Thursday, August 1, 2024

 

ഡെറാഡൂൺ/ ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്.  ദമ്പതികളുടെ മകൻ വിപിനാണ് (28) പരുക്കേറ്റത്. സംഭവത്തില്‍ ഒമ്പത് പേരെ കാണാതായിട്ടുണ്ട്. കേദാര്‍നാഥ് യാത്രയുടെ പാതയിലുളള ഭിംബാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.  നിരവധി വീടുകളും 25 മീറ്ററോളം റോഡും ഒലിച്ച് പോയി. പാത താത്കാലികമായി അടച്ചു. ഇതോടെ ഭീംബാലിയിൽ 200 ഓളം തീർഥാടകർ കുടുങ്ങി കിടക്കുകയാണ്. പോലീസും എന്‍ഡിആര്‍എഫും ചേർന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.