വൈക്കത്ത് അടച്ചിട്ട കടകൾ കുത്തിതുറന്ന് മോഷണം; ഇന്ന് പുലർച്ചെയാണ് സംഭവം

Wednesday, July 24, 2024

 

കോട്ടയം: വൈക്കത്ത് വൈപ്പിൻ പടിക്ക് സമീപത്ത് അടിച്ചിട്ട കടയ്ക്കുള്ളിൽ കയറി മോഷണം. ഇന്ന് പുലർച്ചയാണ് നാലംഗ സംഘം കവർച്ച നടത്തിയത്. മോഷണത്തിന്‍റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നു. നാലംഗ സംഘത്തിലെ രണ്ടുപേർ കടയിൽ നിന്ന് സാധനങ്ങൾ അപഹരിക്കുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. ഇതിന് ശേഷം സമീപത്തെ മറ്റൊരു കടയിലും ഇവർ മോഷണം നടത്താൻ ശ്രമിച്ചെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇവിടെയും മോഷ്ടാക്കൾ എത്തിയതിന്‍റെയും മോഷണത്തിന് ശേഷം നാലുപേരും ഒരുമിച്ച് നടന്നു പോകുന്ന സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് വൈക്കം പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കൾക്കായി ഉള്ള തിരച്ചിൽ ഊർജിതമാക്കി.