കെഎസ്‌യു മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

 

മലപ്പുറം: കെഎസ്‌യു മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജില്ലാ പ്രസിഡന്‍റ് അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത നേതാക്കളെയും പ്രവർത്തകരെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് വി. എസ്. ജോയ് യുടെ നേതൃത്വത്തിൽ പ്രവർത്തകർ പാലക്കാട് കോഴിക്കോട് ദേശീയ പാത അരമണിക്കൂറോളം ഉപരോധിച്ചു. തുടർന്ന് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

വി. കാർത്തികേയൻ റിപ്പോർട്ട് പുറത്തുവിടുവാൻ സർക്കാർ തയ്യാറാവുക, പുതിയ രണ്ടംഗ കമ്മീഷന്‍റെ റിപ്പോർട്ട് പുറത്തു വരുമെന്ന് ഉറപ്പുവരുത്തുക, താൽക്കാലികമായി പുതിയ ബാച്ചുകൾ എന്നുള്ളതിൽ നിന്ന് ആവശ്യാനുസരണം പുതിയ ബാച്ചുകൾ ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കെഎസ്‌യു കളക്ട്രേറ്റ് മാർച്ച് നടത്തിയത്. വിദ്യാർത്ഥി ലഹള എന്ന പ്രതിഷേധ പരിപാടി ഡിസിസി പ്രസിഡന്‍റ് വി. എസ്. ജോയ് ഉദ്ഘാടനം ചെയ്തു.

Comments (0)
Add Comment