കൊല്ലത്ത് തല്ലുമാല; ക്ഷേത്രഭൂമി തര്‍ക്കത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്

Jaihind Webdesk
Monday, December 26, 2022

കൊല്ലം: ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ കേസ് നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് ഇന്നലെ വീണ്ടും പ്രശ്നമുണ്ടായത്. കമ്പി വടികളും മരക്കഷണങ്ങളുമായി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നു. ഇരുവിഭാഗങ്ങൾക്കുമെതിരെ ഓച്ചിറ പോലീസ് കേസെടുത്തു.