ആലപ്പുഴയിൽ സിപിഎമ്മിൽ പൊട്ടിത്തെറി; അസ്വസ്ഥരായി തോമസ് ഐസക്ക് പക്ഷം

അരൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌  സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ ആലപ്പുഴ ജില്ലയിൽ സിപിഎമ്മിൽ പൊട്ടിത്തെറി. ജി സുധാരക പക്ഷത്തുള്ള മനു സി പുള്ളിക്കലിനെ സ്ഥാനാർഥി ആക്കിയതിൽ അസ്വസ്ഥരായി തോമസ് ഐസക്ക് പക്ഷം. അതേസമയം ധീവര വിഭാഗത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ മത്സ്യഫെഡ് ചെയർമാൻ പിപി ചിത്തഞ്ജന് സീറ്റ്‌ നൽകാതിരുന്നത് എൽഡിഎഫിന് തിരിച്ചടിയാകും.

മുതിർന്ന നേതാക്കളെ തഴഞ്ഞ് അരൂർ മണ്ഡലത്തിൽ  ഡിവൈഎഫ്‌ഐ നേതാവ്  മനു സി പുളിക്കലിനെ സ്ഥാനാർത്ഥിയായി  നിർത്തിയതോടെയാണ് ആലപ്പുഴ ജില്ലയിൽ  സിപിഎമ്മിനുള്ളിൽ ഐസക്-ജി സുധാകര പക്ഷങ്ങൾക്കിടയിലെ  വിഭാഗീയത രൂക്ഷമായത്. മത്സ്യഫെഡ് ചെയർമാനും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പിപി ചിത്തരഞ്ജൻ,  മുൻ ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബു എന്നിവരുടെ പേരുകളാണ്  ഐസക് പക്ഷം  ഉന്നയിച്ചത്. എന്നാൽ നിയുക്ത സ്ഥാനാർഥി മനു സി പുളിക്കൽ,  അഷിത എന്നിവരുടെ പേരുകളാണ് ജി സുധാകര പക്ഷം മുന്നോട്ട്വച്ചത്.  കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ചേർന്ന  സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം അരൂരിൽ സ്ഥാനാർത്ഥിയായി മനു സി പുളിക്കലിനെ തീരുമാനിക്കുകയായിരുന്നു. അതേസമയം, എഎം ആരിഫ് എംപിയും മനു സി പുളിക്കലിന്‍റെ പേരിനു  പിന്തുണനൽകിയിരുന്നു . ഇതോടെ ജില്ലയിൽ ജി.സുധാകര പക്ഷം പാർട്ടിയിൽ പിടി മുറുക്കുന്നു എന്നതിന്‍റെ സൂചനയാണ് ലഭിക്കുന്നത്.  അതേസമയം, ധീവര വിഭാകത്തിന്  നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ധീവര വിഭാഗത്തിൽപെട്ട പിപി ചിത്രഞ്ജന് സീറ്റ്‌ നിഷേധിച്ചത് എൽഡിഎഫ്‌ സ്ഥാനാർത്ഥിക്ക് തിരിച്ചടിയാവുമെന്നും സൂചനയുണ്ട്.

അതേസമയം,  ഈഴവ വിഭാഗകാരനായ മുൻ ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബാബുവിന്‌ സീറ്റ്‌ നല്കാതിരുന്നതിൽ പ്രാദേശിക തലത്തിലും അമർഷമുണ്ട്.  കഴിഞ്ഞ പാർലിമെന്‍റ് തെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് അരൂർ മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷവും എൽഡിഎഫ്‌ ക്യാമ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്. എന്നാൽ  എൻഡിഎയിൽ ബിഡിജെഎസ് മത്സര രംഗത്ത് നിന്നും മാറിനിൽക്കാൻ കഴിഞ്ഞ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന കൌൺസിൽ യോഗത്തിൽ തീരുമാനം ആയിരുന്നു. അതേസമയം എൽഡിഎഫിന്‍റെ സിറ്റിംഗ് മണ്ഡലത്തിൽ മികച്ച സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം തിരിച്ചു പിടിച്ചെടുക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

 

https://youtu.be/Yug6ZoQwfCc

Comments (0)
Add Comment